Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saudi Prince

ജ​മാ​ൽ ഖ​ഷോ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് പ​ങ്കി​ല്ല; ന്യാ​യീ​ക​രി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി വ​ധ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യ്ക്ക് പ​ങ്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട​തി​നെ കു​റി​ച്ച് സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന് ഒ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​റ്റ്ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. ഖ​ഷോ​ഗി വി​വാ​ദ വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നും ചി​ല​പ്പോ​ൾ അ​രു​താ​ത്ത​ത് സം​ഭ​വി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഒ​രു തെ​റ്റും താ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍, ഖ​ഷോ​ഗി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ​രി​യാ​യി ചെ​യ്തി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു.

2018 ല്‍ ​ജോ ബൈ​ഡ​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ് ജ​മാ​ല്‍ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക–​സൗ​ദി ബ​ന്ധം ഉ​ല​ഞ്ഞു. അ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സൗ​ദി കി​രീ​ടാ​വ​കാ​ശി യു​എ​സ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

2018ൽ ​ഇ​സ്താം​ബൂ​ളി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ വ​ച്ച് ഖ​ഷോ​ഗി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച ഓ​പ്പ​റേ​ഷ​ന് കി​രീ​ടാ​വ​കാ​ശി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യു​ള്ള 2021ലെ ​യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​ണ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന.

അ​തേ​സ​മ‍​യം, വൈ​റ്റ്ഹൗ​സി​ൽ സൈ​നി​ക ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ, പീ​ര​ങ്കി സ​ല്യൂ​ട്ട്, യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ ആ​കാ​ശ​പ്ര​ക​ട​നം എ​ന്നി​വ​യോ​ടെ​യാ​ണ് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന് വ​ര​വേ​ൽ​പ് ന​ൽ​കി​യ​ത്.

പ്ര​തി​രോ​ധം, ഊ​ർ​ജം, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്‌​തി​പ്പെ​ടു​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യി. സൗ​ദി​യു​ടെ യു​എ​സി​ലെ നി​ക്ഷേ​പം നാ​ല് ല​ക്ഷം കോ​ടി ഡോ​ള​ർ ആ​യി ഉ​യ​ർ​ത്തു​മെ​ന്ന് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു.

60,000 കോ​ടി ഡോ​ള​ർ യു​എ​സി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​മെ​ന്ന് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യ്ക്ക് എ​ഫ് 35 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വി​ൽ​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 48 പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സൗ​ദി താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം.

മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് ഇ​സ്ര​യേ​ലാ​ണ് എ​ഫ് 35 യു​ദ്ധ​വി​മാ​നം കൈ​വ​ശ​മു​ള്ള ഏ​ക രാ​ജ്യം. ഫു​ട്ബോ​ള്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഇ​ന്ന് വൈ​റ്റ്ഹൗ​സ് സ​ന്ദ​ർ​ശി​ക്കും.

Latest News

Up